Wednesday, September 21, 2016

Padarppu Lyrics Sam Mathew's New Kavitha

പടർപ്പ്  

(Padarppu Malayalam Kavitha Lyrics)

മുറ തെറ്റി മാറും കറയേറ്റ
പാടം  നിറയെ  നിന്റെ
മോഹങ്ങള്
ഇരുളില് തന്ന മോഹങ്ങൾ

അകമേ ഉറവയറ്റടയുന്ന
നീരൊഴുക്കിലയായ്
മലരായ് തളിരിടുമ്പോൾ

ഇടവിട്ടുവേദനിക്കുന്നു
താഴ്വാരം, ഇളവെയില്
താണുറങ്ങുന്ന തീരം.

എവിടെയോ എന്നെ
ഓര്ത്തിരിപ്പുണ്ടെന്ന്
കരുതി ഞാനിരിക്കുന്നു.
മോഹമുറിവുമായിക്കുന്നു

ആരോടും
പറഞ്ഞില്ലിതേവരെ..
ആരൊക്കെയിറക്കിവിട്ടി
ട്ടും..

നീ തന്ന നിലാവിനെ
പേറി ഞാന്..
രാവൊക്കെ തനിച്ചു
താണ്ടുന്നു..
കാട്ടുവള്ളിയിലൂടെ
ഇഴഞ്ഞെത്തി..
ആര്ത്തുചുറ്റിവരിഞ്ഞ
കാമത്തിലും..

നീ അന്ധമാം
പ്രേമസംഗീതമായ്..
അന്തരംഗങ്ങളില് ലയിച്ചൂ..

ചോരയിൽ പൊക്കിൾ  
വേരിറങ്ങുന്നുവോ
ചാരമാകുന്ന ബാല്യമേ
ഏതലി

അമ്മയാകുന്നു മാറും
മനസ്സും,നന്മയിൽ ഞാൻ
കുതിർന്നു പൊങ്ങട്ടെ ...

1 comment:

Anonymous said...

1xbet korean ✔️ definition and definitions ✔️ 2021
1xbet korean · 샌즈카지노 What is the definition of one-way betting? · 1xbet Types of betting games · 카지노 Types of betting games · Sports and